ഹോം » പ്രാദേശികം » കോട്ടയം » 

വീടുകയറി മര്‍ദ്ദിച്ച എഎസ്‌ഐക്കെതിരെ കേസ്‌

October 18, 2011

ചങ്ങനാശേരി: വീടുകയറി ആക്രമണം നടത്തിയ എഎസ്‌ഐയ്ക്കെതിരെ കേസെടുത്തു. മാടപ്പളളി കരിക്കണ്ടം ഇല്ലിമൂട്ടില്‍ ആണ്റ്റണി ജോസഫിണ്റ്റെ ഭാര്യ ലിസമ്മ (52) മകന്‍ റ്റിജോ (21) എന്നിവര്‍ക്കാണ്‌ ചങ്ങനാശേരി എസ്‌ഐയും സംഘവും അതിക്രമിച്ചു കയറി മര്‍ദ്ദിച്ചതിനെത്തുര്‍ന്ന്‌ കോട്ടയം ക്രൈംബ്രാഞ്ച്‌ എഎസ്‌ഐയും അയല്‍വാസിയുമായ കരിക്കണ്ടം തോമസ്‌, ബന്ധുക്കളായ ബിജു, വാവച്ചന്‍ എന്നിവര്‍ക്കെതിരെയാണ്‌ തൃക്കൊടിത്താനം എസ്‌ഐയ്ക്കും ചങ്ങനാശേരി സിഐയ്ക്കും പരാതി നല്‍കിയത്‌. സുഹൃത്തുക്കള്‍ തമ്മില്‍ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക്‌ സംസാരിച്ചു നില്‍ക്കുമ്പോള്‍ അതുവഴി വന്ന ബിജുതന്നെക്കുറിച്ചാണ്‌ സംസാരിക്കുന്നതെന്ന്‌ തെറ്റിദ്ധരിച്ചു ചോദ്യം ചെയ്തതാണ്‌ സംഭവത്തിനു കാരണം. ഇതേച്ചൊല്ലി കയ്യേറ്റം നടന്നിരുന്നു. തുടര്‍ന്ന്‌ രാത്രി ൭മണിയോടെ എഎസ്‌ഐയും സംഘവും ററിജോയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഇതുകണ്ട്‌ ഓടിവന്ന ലിസമ്മയ്ക്കും മര്‍ദ്ദനമേററതായി പരാതിയില്‍ പറയുന്നു. ലിസമ്മയുടെ ഭര്‍ത്താവ്‌ ആണ്റ്റണി വിദേശത്താണ്‌.

Related News from Archive
Editor's Pick