ഹോം » പ്രാദേശികം » കോട്ടയം » 

എരുമേലി പഞ്ചായത്തിലെ അനധികൃത പാറമടകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി

October 18, 2011

എരുമേലി: സംസ്ഥാന സര്‍ക്കാരിണ്റ്റെ നിര്‍ദ്ദേശാനുസരണം അഞ്ചോളം വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ എരുമേലി പഞ്ചായത്തിലെ ആറ്‌ അനധികൃത പാറമടകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. രണ്ട്‌ പാറമടകള്‍ക്ക്‌ നിയമാനുസൃതമായ രേഖകളുള്ളതിനാല്‍ അവര്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്‌. പഞ്ചായത്ത്‌, വില്ലേജ്‌, പോലീസ്‌, മൈനിംഗ്‌/ജിയോളജി, പൊല്യൂഷന്‍ ബോര്‍ഡ്‌ എന്നീ വകുപ്പുകളിലെ പ്രധാനപ്പെട്ട ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാവിലെ എത്തിയ പരിശോധനസംഘം ലൈസന്‍സുള്ള രണ്ടു പാറമടകളുടെ രേഖകള്‍ പരിശോധിച്ചതിനുശേഷമാണ്‌ മറ്റ്‌ പാറമടകള്‍ പരിശോധിക്കാനെത്തിയത്‌. പ്രധാനരേഖകളൊന്നും ഇല്ലാത്തതിനാല്‍ പാറമട പ്രവര്‍ത്തിപ്പിക്കരുതെന്ന്‌ കാട്ടി ഉടമകള്‍ക്കാണ്‌ നേരിട്ട്‌ നോട്ടീസ്‌ നല്‍കിയത്‌. ഇതിനിടെ ക്രഷര്‍ യൂണിറ്റ്‌ തുടങ്ങുന്നതിനായി നല്‍കിയ അപേക്ഷ പിന്‍വലിച്ച്‌ പാറമട മാത്രം തുടങ്ങുന്നതിനുള്ള ഒരു അപേക്ഷ ലഭിച്ചതായും ഇത്‌ പരിശോധിക്കുകയാണെന്നും സംഘാംഗങ്ങള്‍ പറഞ്ഞു. ക്രഷര്‍ യൂണിറ്റ്‌ തുടങ്ങാനുള്ള നീക്കം പഞ്ചായത്ത്‌ കമ്മറ്റി കൂടി തടഞ്ഞിരുന്നു. ഇതുസംബന്ധിച്ച്‌ ‘ജന്‍മഭൂമി’ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പ്ചായത്തിലെ പാറമട തൊഴിലാളികളും-ഉടമകളും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കഴിഞ്ഞ ഒരു മാസക്കാലമായി നടത്തിവരുന്ന സമരത്തിനിടെയാണ്‌ പാറമട ലൈസന്‍സ്‌ സംബന്ധിച്ച്‌ സംയുക്തസംഘം പരിശോധനക്കെത്തിയത്‌.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick