തിരുവനന്തപുരം: പാലക്കാടും വയനാടും ഉണ്ടായത് മാവോയിസ്റ്റ് ആക്രമണമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജനശ്രദ്ധ കിട്ടാന്‍ വേണ്ടി മാവോയിസ്റ്റുകളുടെ പേരില്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന ആക്രമണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടങ്ങളില്‍ നടന്നത് മാവോയിസ്റ്റ് ആക്രമണമാണെന്ന് ഇന്റലിജന്‍സ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചെന്നിത്തലയുടെ ഈ പ്രസ്താവന.
വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന ആക്രമണങ്ങളാണ് മാവോയിസ്റ്റ് ആക്രമണങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത്.
പുലര്‍ച്ചെ മൂന്നും നാലും മണിക്ക് വീടുകളിലും ഓഫീസുകളിലും പോയി ഒരു കാരണവും ഇല്ലാതെ കല്ലെറിയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാമൂഹ്യ വിരുദ്ധരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കും.
സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന അക്രമങ്ങള്‍ ചെറുക്കുന്നതിന് ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: