ഹോം » ഭാരതം » 

ലോക്പാല്‍ ബില്ലില്‍ ഇപ്പോള്‍ ഇടപെടാനാവില്ല – സുപ്രീം‌കോടതി

June 29, 2011

ന്യൂദല്‍ഹി: ലോക്‍പാല്‍ ബില്ലിന്റെ നിയമനിര്‍മ്മാണ പ്രക്രിയയില്‍ ഇപ്പോള്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ്മ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ലോക്‍പാല്‍ ബില്ലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന നടപടിക്രമങ്ങള്‍ ജനാധിപത്യത്തിന്റെ കീഴ്‌വഴക്ക ലംഘനമാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന നടപടിക്രമങ്ങള്‍ക്ക് സ്റ്റേ നല്‍കണമെന്നായിരുന്നു മനോഹര്‍ലാല്‍ ശര്‍മ്മ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതൊരു നിയമനിര്‍മ്മാണത്തിന്റെ നടപടിക്രമം മാത്രമാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ പലരുമായും ചര്‍ച്ചകള്‍ നടത്തും. ഈ ഘട്ടത്തില്‍ കോടതിക്ക് ഇടപെടാനാവില്ല. നിയമം വന്നതിന് ശേഷം ഇടപെടേണ്ട സാഹചര്യം ഉണ്ടായാല്‍ ഇടപെടാനാവുമെന്നും സുപ്രീംകോടതിയുടെ അവധിക്കാല ബഞ്ച് വ്യക്തമാക്കി.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick