കൊളംബോ: തമിഴ്പുലികള്‍ക്കെതിരായ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ ശ്രീലങ്ക കമ്മീഷനെ നിയോഗിക്കും. ശ്രീലങ്കയിലെ പുതിയ സര്‍ക്കാരാണ് ആഭ്യന്തര യുദ്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര കമ്മീഷനെ നിയോഗിക്കുന്നത്.
യുദ്ധത്തിലുണ്ടായ മനുഷ്യാവകാശ ലംഘനമുള്‍പ്പെടെ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന് ആരോഗ്യമന്ത്രി രജിത സേനരത്നെ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചചെയ്തശേഷമാകും കമ്മീഷനെ നിയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തരയുദ്ധത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പുതിയ പ്രസിഡന്റ് മൈത്രിപാല സിരിസേന തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: