ഹോം » ഭാരതം » 

ബിഹാറില്‍ പരക്കേ മാവോയിസ്റ്റ് ആക്രമണം

June 16, 2011

പാറ്റ്ന: ബിഹാറില്‍ പരക്കേ മാവോയിസ്റ്റ് ആക്രമണം. ഒരു സംഘം മാവോയിസ്റ്റുകള്‍ ജഹ്‌നാബാദ്‌ ജില്ലയിലുള്ള നാദൗല്‍ റെയില്‍‌വേ സ്റ്റേഷന്‍ ആക്രമിച്ച് അഗ്നിക്കിരയാക്കി. സ്റ്റേഷന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു.

ബുക്കിങ് കൗണ്ടര്‍, പാനല്‍ റൂം എന്നിവയാണു കത്തിനശിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയ്ന്‍ ഗതാഗതം തടസപ്പെട്ടു. മാവോയിസ്റ്റ്‌ അനുകൂലികള്‍ ഗയ ജില്ലയില്‍ നാലു ടെലിഫോണ്‍ ടവറുകള്‍ തകര്‍ത്തു. പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

മാവോയിസ്റ്റ് പോളിറ്റ് ബ്യൂറോ അംഗം ജഗദീഷ് യാദവിനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധമാണ് ആക്രമണത്തിന് കാരണ. യാദവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റുകള്‍ ബീഹാറില്‍ ബഞ്ച് ആചരിക്കുകയാണ്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick