ന്യൂദല്‍ഹി: ചായ വില്പനക്കാരനില് നിന്ന് പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദിയുടെ ജീവിതം സ്തുത്യര്‍ഹമാണെന്നും അത് വിജയം കൈവരിക്കാനുള്ള ഭാരതീയരുടെ ദൃഢനിശ്ചയത്തിന്റെ ഉദാഹരണമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഭാരത സന്ദര്‍ശനത്തിനു മുന്‍പ് ഒരു പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഒബാമ മോദിയെ പ്രശംസിച്ചത്.
ഭാരതം കൈവരിക്കേണ്ട വലിയ വലിയ കാര്യങ്ങെളക്കുറിച്ച് മോദിക്ക് വ്യക്തമായ കാഴ്ചപ്പാടുെണ്ടന്നും ഒബാമ പറഞ്ഞു.ഭാരതം രണ്ടു തവണ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റായതില്‍ അഭിമാനമുണ്ട്. അദ്ദേഹം തുടര്‍ന്നു.പുതിയ ഊര്‍ജ്ജത്തിന്റെയും പുതിയ പ്രതീക്ഷകളുടെയും പ്രയോജനം തങ്ങള്‍ക്കു കൂടി ലഭിക്കാനാണ് സെപ്തംബറില്‍, മോദി അധികാരത്തില്‍ വന്ന് വൈകാതെ അദ്ദേഹത്തെ ഞങ്ങള്‍ വൈറ്റ് ഹൗസില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതെന്നും ഒബാമ അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: