സിഡ്നി: ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഇന്ത്യ-ഓസ്ട്രേലിയ നിര്‍ണായക ഏകദിനം മഴമൂലം ഉപേക്ഷിച്ചു. ഇരു ടീമും രണ്ടു പോയിന്റ് വീതം നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 16 ഓവറില്‍ 69/2 എന്ന നിലയില്‍ നില്‍ക്കേയാണ് മഴയെത്തിയത്. പിന്നീട് മഴ ശക്തമായതിനാല്‍ മത്സരം ഉപേക്ഷിക്കാന്‍ അംപയര്‍മാര്‍ നിശ്ചയിക്കുകയായിരുന്നു. മഴമൂലം വൈകി തുടങ്ങിയ മത്സരം 44 ഓവറാക്കി ആദ്യം വെട്ടിച്ചുരുക്കുകയും ചെയ്തു.
ഇതോടെ പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് അവസാന മത്സരം നിര്‍ണായകമായിരിക്കുകയാണ്. മത്സരത്തില്‍ ആരും ജയിച്ചാലും ഫൈനലില്‍ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഓസീസ് നേരത്തെ തന്നെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നു. ആദ്യ രണ്ടു കളിയും തോറ്റ ഇന്ത്യയ്ക്ക് ഇന്ന് ലഭിച്ച രണ്ടു പോയിന്റ് മാത്രമാണുള്ളത്. ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: