റിയാദ്: സൗദിയിലെ അബ്ദുള്ള രാജാവിന്റെ മരണത്തിലുള്ള അനുശോചനം നേരിട്ട് അറിയിക്കാന്‍ സൗദിയില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ തലയില്‍ തുണിയിടാത്തത് വിവാദമായി. സാധാരണ സൗദിയില്‍ എത്തുന്ന വിദേശ വനിതകള്‍ തട്ടമിടുന്നതു പോലെ തലയില്‍ തുണിയിടണമെന്നാണ് മതനിയമം.
തലയില്‍ തുണിയിടാതെയാണ് മിഷേല്‍ സൗദിയിലെ പൊതുപരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ കൈവരെ മൂടുന്ന വസ്ത്രമാണ് അവര്‍ ധരിച്ചിരുന്നത്. തലയില്‍ തുണിയിടാത്തത് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വിധേയമായത്.
കഴിഞ്ഞ ദിവസം ഭാരതത്തില്‍ നിന്ന് ഒബാമയും മിഷേലും നേരെ സൗദിയിലേക്കാണ് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: