കൊല്‍ക്കത്ത: ഇന്ത്യയുടെ രണ്ട് ഒളിംപിക് സ്വര്‍ണ നേട്ടങ്ങളില്‍ പങ്കാളിയായ മുന്‍ ഹോക്കി താരം ജസ്വന്ത് സിങ് രജപുത് (88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാവിലെ കൊല്‍ക്കത്തയിലായിരുന്നു.
ഇന്ത്യന്‍ ഹോക്കിയുടെ സുവര്ണകാലത്തിനൊപ്പം സഞ്ചരിച്ച പ്രതിഭയാണ് രജപുത്.
1948 ലണ്ടന്‍, 1952 ഹെല്‍സിങ്കി ഒളിംപിക്സുകളില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ രജപുതിന്റെ പ്രകടനം നിര്‍ണായക പങ്കുവഹിച്ചു. ആദ്യം ദല്‍ഹിയില്‍ താമസിച്ച അദ്ദേഹം പിന്നീട് കൊല്‍ക്കത്തയിലേക്ക് ചേക്കേറുകയായിരുന്നു. പാര്‍ക്ക് ട്രീസ്റ്റിലെ ബ്രാഡ്ഫോര്‍ഡ് ലൈനിലെ വസതിയില്‍ അനന്തരവളുടെ സംരക്ഷണത്തിലാണ് രജപുത് അവസാന നാളുകള്‍ കഴിച്ചുകൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: