കൊച്ചി, ആലപ്പുഴ: ദേശീയ ഗെയിംസില്‍ കൊച്ചിയിലെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ എത്തിത്തുടങ്ങി. സര്‍വീസസിന്റെ യോട്ടിംഗ് ടീമും മണിപ്പൂരിന്റെ അമ്പെയ്ത്ത് ടീമുമാണ് ഇന്നലെ എത്തിയത്.
സര്‍വീസസ് ടീമിനെ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ കെ. അര്ജുനന്, കായികസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മണിപ്പൂരില്‍ നിന്നുള്ള റോവിങ് ടീമും ഇന്നലെ ആലപ്പുഴയില്‍ എത്തിച്ചേര്‍ന്നു. കെ.സി. വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ ടീമിന് സ്വീകരണമൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: