ഹോം » വാണിജ്യം » 

25 പൈസയും ഓര്‍മ്മയിലേക്ക്

June 29, 2011

കൊച്ചി : 25 പൈസയുടെ നാണയങ്ങള്‍ ഇനി ഓര്‍മ്മയിലേക്ക്. 25 പൈസ നാണയങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള അവസാന തീയതി ഇന്നായിരുന്നു. നാളെ മുതല്‍ 25 പൈസ നാണയങ്ങള്‍ക്ക് നിയമസാധുത ഉണ്ടാകില്ല.

25 പൈസയുടെ നാണയം ഉണ്ടാക്കാനുള ചെലവ് അതിന്റെ മൂല്യത്തേക്കാള്‍ കൂടുതലാണെന്ന തിരിച്ചറിവാണ് ഇവ വേണ്ടെന്ന് വയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. കൂടാതെ 25 പൈസയ്ക്ക് വിപണിയില്‍ ഒന്നും കിട്ടാതായി. വിലക്കയറ്റത്തിന്റെ ഈ നാളുകളില്‍ ആര്‍ക്കും വേണ്ടാതായ ഈ 25 പൈസയെ പിന്‍‌വലിക്കുകയല്ലാതെ മറ്റ് പോം‌വഴിയൊന്നും ഉണ്ടായിരുന്നില്ല.

റിസര്‍വ് ബാങ്കിന്റെ മേഖലാ ഓഫീസുകളിലും മറ്റ് ബാങ്കുകളിലും നാണയം മാറ്റി എടുക്കാനുള്ള അവസരം ഇന്നോടെ അവസാനിച്ചിരുന്നു. 25 പൈസ ഉപയോഗിച്ചുകൊണ്ടുള്ള ഇടപാടുകള്‍ ഇനി നടത്താനാവില്ല. അങ്ങനെ 5 പൈസ, 10 പൈസ, 20 പൈസ എന്നിവയ്ക്ക് പിന്നാലെ ചരിത്രത്തിലേക്ക് ഇടം നേടുകയാണ് 25 പൈസയും

ഇനി നാണയങ്ങളിലെ ചെറിയവന്‍ 50 പൈസയാകും. 25 പൈസയ്ക്ക് ഒരു മിഠായി പോലും കിട്ടാത്ത ഇക്കാലത്ത് ഈ നാണയം ഓര്‍മ്മയിലേക്ക് മാറുന്നതിന്റെ പുതു തലമുറ ഗൌനിച്ചേക്കില്ല. ഉച്ചഭക്ഷണം വരെ 25 പൈസയ്ക്ക് കഴിച്ചിരുന്ന കാലം ഓര്‍മ്മയിലുള്ളവര്‍ക്ക് സങ്കടപ്പെടാനുണ്ടാകും.

Related News from Archive
Editor's Pick