കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു ലോക്സഭയില്‍ അവതരിപ്പിച്ച 2015-ലെ റെയില്‍ ബജറ്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ”വ്യക്തമായ പരിപാടിയും ദര്‍ശനവും സമന്വയിപ്പിച്ച പുരോഗമനാത്മകവും യാത്രക്കാരെ കേന്ദ്രീകരിച്ചുകൊണ്ടുളളതുമായ ഒന്നാണിത്.
സമഗ്ര റെയില്‍വേ പരിഷ്ക്കരണത്തിന് വഴിയൊരുക്കുന്ന ഉത്തമമാതൃകയാണ്. റെയില്‍വേയുടെ ആധുനികവല്‍ക്കരണത്തിനും സാങ്കേതിക നവീകരണത്തിനും ഇതാദ്യമായി വ്യക്തമായ ദര്‍ശനമുണ്ടെന്ന് കാണുന്നതില്‍ എനിക്ക് ഏറെ സന്തുഷ്ടിയുണ്ട്. ഭാരതത്തിന്റെ പുരോഗതിയില്‍ മുഖ്യപങ്ക് വഹിച്ചുകൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ റെയില്‍വേയെ നിര്‍ണ്ണായക ഘടകമാക്കുന്നതിനുള്ള വ്യക്തമായ മാര്‍ഗ്ഗരേഖ റെയില്‍വേ ബജറ്റ് വരച്ചുകാട്ടുന്നു, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: