കെയ്റോ: ഈജിപ്റ്റില്‍ പോലീസ് സ്റ്റേഷനു സമീപം സ്ഫോടനം. സംഭവത്തില്‍ മൂന്നു പോലീസ് വാഹനങ്ങള്‍ നശിച്ചു. എന്നാല്‍ ആളപായം ഉള്ളതായി റിപ്പോര്‍ട്ടില്ല.
തിങ്കളാഴ്ച കെയ്റോയിലെ സാഹ്ര അല്‍ മാദി പോലീസ് സ്റ്റേഷനു സമീപമായിരുന്നു സ്ഫോടനം ഉണ്ടായത്. സ്ഥലത്തു സുരക്ഷാ സേനയും ബോംബ് സ്ക്വാഡും പരിശോധന നടത്തി.
നേരത്തെ കെയ്റോയില്‍ സുപ്രീം കോടതിക്കു സമീപവും സ്ഫോടനം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: