ചെങ്ങന്നൂര്‍:ഓണ്‍ലൈന്‍ മാഗസിനുകളായ ഭാരത് ബുളളറ്റിന്‍ (ഇംഗ്ലീഷ്), വൃത്താന്തം (മലയാളം) എന്നിവയുടെ ഔപചാരിക ഉദ്ഘാടനം ഹിന്ദുഐക്യവേദി ജന.കണ്‍വീനറുമായ കുമ്മനം രാജശേഖരന് നിര്‍വഹിച്ചു. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിലാണ് ഭാരത് ബുളളറ്റിന്‍, വൃത്താന്തം എന്നിവയുടെ പ്രകാശന ചടങ്ങ് നടന്നത്. ദേവസ്വം ബോര്‍ഡ് ചെയര്മാന് എം.പി. ഗോവിന്ദന് നായരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ പ്രതാപ്ചന്ദ്ര വര്‍മ്മ (ബിജെപി) ആശംസാ പ്രസംഗം നടത്തി.
നവമാധ്യമ രംഗത്ത് ഭാരതീയമായ ശബ്ദം പ്രതിധ്വനിപ്പിക്കാനും രസിക്കാത്ത സത്യങ്ങള്‍ നിര്‍ഭയം, നിസങ്കോചം, മുഖംനോക്കാതെ തുറന്നുപറയാനുമുളള എളിയശ്രമമാണ് ഈ സംരംഭമെന്ന് മാഗസിനുകളുടെ മാാനേജിംഗ് എഡിറ്ററായ സുധീര്‍ നീരേറ്റുപുറം പറഞ്ഞു. വാര്‍ത്തകള്‍, ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, കല, സംസ്കാരം, രാഷ്ട്രീയം, കഥ, കവിത, യൂത്ത്, വുമണ്‍, ഹെല്‍ത്ത് തുടങ്ങിയ വിവിധ വിഷയങ്ങളെ സംബന്ധിച്ചുളള സൃഷ്ടികള്‍ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലീഷ് പതിപ്പില്‍ നമുക്ക് ഇഷ്ടമുളള ഭാഷ തെരഞ്ഞെടുത്താല്‍ ഇംഗ്ലീഷിന്റെ വിവര്‍ത്തനം നമുക്ക് അറിയാവുന്ന ഭാഷയില്‍ വായിക്കാനുളള സൗകര്യവും ഇതിലുണ്ട്. പി.പരമേശ്വരന്, ആര്.ഹരി, പ്രൊഫ.വിഷ്ണു നാരായണന് നമ്പൂതിരി, കുമ്മനം രാജശേഖരന്, വിജയകൃഷ്ണന്, കാ.ഭാ.സുരേന്ദ്രന്, കാവാലം ശശികുമാര്‍, പ്രൊഫ.എം.വി.എസ്. നമ്പൂതിരി, മനോജ് മനയില്‍ തുടങ്ങിയ പ്രഗത്ഭവ്യക്തികളുടെ സൃഷ്ടികള്‍ മാഗസിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ ലൈന്‍ മാഗസിനുകളുടെ വെബ്സൈറ്റ് അഡ്രസ് :www.bharatbulletin.com, www.vrittantham.com
പ്രതികരിക്കാൻ ഇവിടെ എഴുതുക: