ന്യൂദല്‍ഹി: ഉപരിസഭയുടെ പരിഗണനയിലുള്ള ബില്‍ ലോക്സഭയില്‍ പുനരവതരിപ്പിക്കാനാവുമോയെന്ന കാര്യത്തില്‍ പാര്‍ലമെന്ററി നിയമങ്ങള്‍ പഠിച്ചശേഷം തീരുമാനമെടുക്കുമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്. ഇതുസംബന്ധിച്ച അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ട്. പാര്‍ലമെന്ററി നിയമങ്ങളും ഭരണഘടനയിലെ വ്യവസ്ഥകളും പരിശോധിക്കും. അതിനുശേഷമാവും തീര്‍പ്പ്, കുര്യന് വ്യക്തമാക്കി. ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്ന ബില്‍ നേരത്തെ ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. അതിപ്പോള്‍ രാജ്യസഭയുടെ പരിഗണനയിലാണ്. ആ ബില്ലിനെപ്പറ്റിയാണ് അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: