തിരുവനന്തപുരം: അമിത വേഗത്തില്‍ പാഞ്ഞ ആഭ്യന്തര മന്ത്രിക്കും പിഴ. കഴിഞ്ഞ ദിവസം ചടയമംഗലം വഴി കാറില്‍ അമിത വേഗത്തില്പാഞ്ഞ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് 500 രൂപ പിഴ അടക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസയച്ചു. പിഴ അടച്ചതായി ചെന്നിത്തല സ്ഥിരീകരിച്ചു.
ആഴ്ചകള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിനും ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ പിഴ ഈടാക്കിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമിതവേഗത്തില്‍ പാഞ്ഞതിന് പിഴ അടക്കണമെന്നാവശ്യപ്പെട്ട് നിരവധി മന്ത്രിമാര്‍ക്കും പോലീസ് മേധാവിക്കും വരെ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: