കോഴിക്കോട്: ഇന്ധന വിലവര്‍ദ്ധനയുടെ പേരില്‍ നടത്തുന്ന വഴിതടയല്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് ബിഎംഎസ് യൂണിയന് പ്രസ്താവിച്ചു. പെട്രോള്‍, ഡിസല്‍ വില വര്‍ദ്ധനവിന്റെ പേരില്‍ ഏതാനും ട്രേഡ് യൂണിയനുകളും സിപിഎം നേതൃത്വവുമാണ് വഴിതടയലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതില്‍ ബിഎംഎസ് മോട്ടോര്‍ ഫെഡറേഷനും അതുമായി ബന്ധപ്പെട്ട യൂണിയനുകളും പങ്കെടുക്കില്ലെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് മോട്ടോര്‍ ആന്റ് എന്‍ജിനീയറിംഗ് വര്‍ക്കേഴ്സ് ഫെഡറേഷന് (ബിഎംഎസ്) പ്രസിഡന്റ് കെ. ഗംഗാധരന്, ജനറല്‍ സെക്രട്ടറി എസി കൃഷ്ണന് എന്നിവര്‍ പ്രസ്താവിച്ചു. പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഏഴു തവണയായി 17 രൂപയോളം കുറഞ്ഞു. അതിന്റെ ഒരു ഗുണവും സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ സമരത്തിനിറങ്ങുന്നത്. ഇത് വാഹന ഉടമകളെ സഹായിക്കുന്ന രാഷ്ട്രീയ പ്രേരിതസമരം മാത്രമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: