ന്യൂദല്‍ഹി: അധ്യാപകനിയമന അഴിമതിക്കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയുടെ ശിക്ഷ ദല്‍ഹി ഹൈക്കോടതി ശരിവച്ചു.
കേസില്‍ ചൗട്ടാലയെയും മകന് അജയ് ചൗട്ടാലയേയും മറ്റ് എട്ടു പേരെയും 10 വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ പ്രതികള്‍ നല്കിയ അപ്പീല്‍ പരിഗണിച്ച ദല്‍ഹി ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയായിരുന്നു.
2000 ല്‍ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 3,000 ജൂനിയര്‍ ടീച്ചര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: