പാലാ: മന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്ന 13ന് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് വളഞ്ഞ് അഴിമിതിക്കെതിരെ ജനമുന്നേറ്റം സംഘടിപ്പിക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ലിജിന്‍ലാല്‍ പറഞ്ഞു. പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മഹേഷ് ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. പാലാ നിയോജകമണ്ഡലത്തില്‍നിന്നും ആയിരം പേരെ സമരത്തില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് മോഹനന് പനയ്ക്കല്‍, ജനറല്‍ സെക്രട്ടറി രണ്‍ജിത് ജി, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം രതീഷ് ചെങ്കിലാത്ത്, ജില്ലാ സെക്രട്ടറി ഡി. ജയകൃഷ്ണന്, ബിജു തലപ്പലം, അനുരൂപ് എലിക്കുളം, അനൂപ് ജോസ്, രാഹുല്‍ രാജേന്ദ്രന്, അരുണ്‍ദാസ്, അമല്‍ കെ. ദേവ്, ശ്രീജിത്ത് എ.എസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: