കൊച്ചി: കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശി ഒക്കോവേ ചിഗോസി കോളിന്‍സാണ് പോലീസ് പിടിയിലായത്.
നോര്‍ത്ത് ഗോവയില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. പ്രതികള്‍ക്കു മയക്കു മരുന്ന് എത്തിച്ച് നല്‍കിയിരുന്നത്് ഇയാളാണെന്നു പോലീസ് പറഞ്ഞു. ഗോവ പോലീസിന്റെ സഹായത്തോടെ കൊച്ചി പോലീസാണു പ്രതിയെ അറസ്റ്റു ചെയ്തത്.
ഇയാളെക്കുറിച്ചു പോലീസിനു രഹസ്യ സന്ദേശം ലഭിച്ചിരുന്നു. കൊച്ചിയിലേക്കു കൊക്കെയ്ന്‍ അടക്കമുള്ള ലഹരിപദാര്‍ഥങ്ങള്‍ എത്തിക്കുന്ന റാക്കറ്റിന്റെ പൂര്‍ണ വിവരങ്ങളാണു സിറ്റി പൊലീസിനു ലഭിച്ചത്.
കേസില്‍ മറ്റു പ്രതികളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ഷൈന്‍ ടോം ചാക്കോ, ടിന്‍സി ബാബു, സ്നേഹ ബാബു എന്നിവരെ 19 വരെ എറണാകുളം ഡിസ്ട്രിക്ട് ആന്‍ഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. മോഹന്‍ദാസ് റിമാന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: