തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും, അടുത്ത വര്‍ഷം കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ഗവര്‍ണറുടെ നയപ്രഖ്യാപനം. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിനിടെയായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപനം.
പാലക്കാട് ഐഐടി അടിയന്തരപ്രാധാന്യത്തോടെ പൂര്‍ത്തിയാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തെ 2016-ല്‍ ജൈവസംസ്ഥാനമാക്കും. തിരുവനന്തപുരത്തും കോന്നിയും മെഡിക്കല്‍കോളജുകള്‍ തുറക്കും. കാരുണ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ആരോഗ്യ പരിശോധനനകള്‍ സൗജന്യമാക്കും.
ആദിവാസികള്‍ക്കു ഗുരുകുലം പദ്ധതിയിലൂടെ വിദ്യാഭ്യാസം ഉറപ്പാക്കും. വയനാട്ടിലും നിലമ്പൂരിലും ആനത്താവളം സ്ഥാപിക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തില്‍നിന്ന്:-
- ഭൂരഹിത പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കും
- ഐടി മേഖലയില്‍ രണ്ടു വര്‍ഷത്തിനകം 80000 തൊഴിലവസരങ്ങള്‍
- ദേശീയ പാതാ വികസനത്തിനു ഭൂമി ഏറ്റെടുക്കും
- കുസാറ്റിനെ ദേശീയ നിലവാരമുള്ള ഗവേഷണ കേന്ദ്രമാക്കി മാറ്റും
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ചെറുകിട വൈദ്യുത പദ്ധതികള്‍ നിര്‍മിക്കും.
- ഹൈവേ ആംബുലന്‍സ് സര്‍വീസ് പദ്ധതി തുടങ്ങും.
- തെരുവു വിളക്കുകളില്‍ എല്‍ഇഡി വ്യാപകമാക്കും
- കാരുണ്യ കേരളം പദ്ധതിയില്‍പ്പെടുത്തി ഹെല്‍ത്ത് ചെക്കപ്പുകള്‍.
- മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കും.
- സമുദ്രോത്പന്നങ്ങളുടെ സംസ്കരണത്തിനു ഫുഡ് പാര്‍ക്ക് സ്ഥാപിക്കും.
- ഐടിഐകളില്‍ പ്ലേസ്മെന്റ് സെല്‍ സ്ഥാപിക്കും.
- കോന്നിയിലെ ഇക്കോ ടൂറിസം പദ്ധതി ഈ വര്‍ഷം
- പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് പ്രത്യേക പരിഗണന
- വെറ്ററിനറി, കാര്‍ഷിക സര്‍വകലാശാലകളില്‍ കര്‍ഷകരുടെ മക്കള്‍ക്ക് സംവരണം
- പട്ടിക ജാതി വിഭാഗത്തിലെ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ്
- നഗരങ്ങളില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സൗകര്യം
- റോഡ് സുരക്ഷയ്ക്ക് ശുഭയാത്ര പദ്ധതി
- റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ ട്രാഫിക് നയം
- ട്രഷറികളെ പൂര്‍ണമായും കംപ്യൂട്ടര്‍വല്‍കൃത കോര്ബാങ്കിംഗിലാക്കും
- എല്ലാ പ്രധാന റോഡുകളിലും ക്യാമറകള്‍
- മദ്യത്തിനും മയക്കുമരുന്നിനും എതിരേ പ്രചാരണം
- ഹൈവേ ആംബുലന്‍സ് നടപ്പാക്കും
- കെ എസ് ആര് ടി സി കൂടുതല്‍ ബസുകള്‍ പുറത്തിറക്കും
- കെയുആര്‍ടിസി അടുത്ത മാര്‍ച്ചില്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമാകും
- കുസാറ്റിനെ ദേശീയ ഗവേഷണസ്ഥാപനമാക്കും
- കൊറിയര്‍, പാര്‍സല്‍ സര്‍വീസ് ആരംഭിക്കാന്‍ നടപടി
- ടൂറിസം മേഖലയില്‍ വിപുലപരിപാടികള്‍
- 2016-ല്‍ എല്ലാ കാമ്പസും ലഹരിവിമുക്തം
പ്രതികരിക്കാൻ ഇവിടെ എഴുതുക: