ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് നടന് ഹാരിസണ്‍ ഫോര്‍ഡിന്(72) വിമാനാപകടത്തില്‍ ഗുരുതരമായി പരിക്ക്. രണ്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ചെറുവിമാനം പറത്തുന്നതിനിടെ വ്യാഴാഴ്ച ഗോള്‍ഫ് കോഴ്സ് മൈതാനത്ത് തകര്‍ന്നു
വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ സാന്താ മോണിക്ക ആശുപത്രിയിലേക്ക് മാറ്റി. അമേരിക്കന്‍ പ്രസിഡന്റിനെ ബന്ദികള്‍ കുടുക്കുന്നതിന്റെ കഥ പറഞ്ഞ എയര്‍ഫോഴ്സ് വണ്‍ സിനിമയിലെ നായകന് കൂടിയായ ഹാരിസണ്‍ ഫോര്‍ഡ് സ്റ്റാര്‍ വാഴ്സ് പരമ്പരയിലെ ചിത്രത്തിലാണ് ഏറ്റവും പുതിയതായി അഭിനയിച്ചത്.
വിമാനത്തിന്റെ പൈലറ്റിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അഗ്നിശമന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. മറ്റാര്‍ക്കെങ്കിലും പരിക്കേറ്റോ എന്നതിനെപ്പറ്റിയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം അപകടവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ടിഎംഇസഡ് വെബ്സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. തകര്‍ന്ന വിമാനത്തിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്. വിമാനത്തിന് അപകടത്തില്‍ സാരമായ കേടുപാടുകള്‍ പറ്റിയതായും പരിക്കേറ്റവരുടെ പേര് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ലോസ് ഏഞ്ചല്‍സ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: