ന്യൂയോര്‍ക്ക്: ലോകത്തെ സ്വാധീനിക്കുന്ന 30 വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ടൈം മാഗസിന്റെ ഇന്റര്‍നെറ്റ് വിഭാഗം തയ്യാറാക്കിയ പട്ടികയിലാണ് നരേന്ദ്ര മോദിയും ഇടം പിടിച്ചത്. മുപ്പത്തി എട്ട് ദശലക്ഷം ആളുകളാണ് നവ മാധ്യമങ്ങളില്‍ മോദിയെ പിന്തുടരുന്നതെന്ന് ടൈം മാഗസിന് വ്യക്തമാക്കി.
ട്വിറ്റര്‍, ഫേസ്ബുക്ക് എന്നീ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ മൊത്തമായി മോദിക്ക് 3.80 കോടി ഫോളോവേഴ്സ് ഉള്ളതായാണ് ടൈം മാഗസിന് പറയുന്നത്. ഇക്കാര്യത്തില്‍ മൊദിക്ക് മുന്നിലുള്ള ലോകത്തിലെ ഏക നേതാവ് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മാത്രമാണെന്നും ടൈം മാഗസിന് വ്യക്തമാക്കുന്നു.
ജനങ്ങളിലേക്ക് എത്തുന്നതില്‍ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ക്കുള്ള പ്രധാന്യം ഇന്ത്യന്‍ നേതാക്കളില്‍ മറ്റാരെക്കാളും മനസ്സിലാക്കിയ നേതാവെന്നാണ് മോദിയെ ടൈം വിശേഷിപ്പിക്കുന്നത്.
വളരെ അധികം നയതന്ത്ര പ്രാധാന്യം അര്‍ഹിക്കുന്ന ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം സാമ്പ്രദായിക രീതിയില്‍ നിന്ന് വ്യതിചലിച്ച്, സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെ മോദി ജനങ്ങളെ അറിയിച്ചത് ഇതാണ് തെളിയിക്കുന്നതെന്നും ടൈം പറയുന്നു.
റിയാലിറ്റി ഷോകളിലൂടെ പ്രശസ്ഥനായ കിം കര്ദാഷിന്, ഗായകന് ജസ്റ്റിന് ബീബര്‍, പ്രശസ്ഥനടി ഗോയ്നന്ദ് പാല്ടോണ്, ചൈനീസ് താരം യോവോ ചെന്‍ തുടങ്ങിയവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: