ഹോം » സംസ്കൃതി » 

ഗീതാസന്ദേശങ്ങളിലൂടെ..

June 29, 2011

പല വിധത്തിലുള്ള യജ്ഞങ്ങളുണ്ട്‌. ദ്രവ്യം ഹോമിച്ച്‌ ചെയ്യുന്നത്‌ ദ്രവ്യയജ്ഞം! യോഗയിലൂടെ അനുഷ്ഠിക്കുന്നത്‌ യോഗയജ്ഞം പഠിച്ച്‌ പഠിപ്പിക്കുന്നത്‌ ജ്ഞാനയജ്ഞം. ഇതില്‍ ജ്ഞാനയജ്ഞമാണ്‌ ഏറ്റവും മഹത്തായത്‌. കാരണം എല്ലാ കര്‍മങ്ങളും പന്ഥാവുകളും ജ്ഞാനത്തില്‍ പരിസമാപിക്കുന്നു. ജ്ഞാനം സ്വീകരിക്കുക. ജ്ഞാനം എല്ലാ കര്‍മങ്ങളേയും പരിശുദ്ധമാക്കുന്നു. ജ്ഞാനത്തിനുതുല്യം പവിത്രമായിട്ടീലോകത്തിലൊന്നുമില്ല. ശ്രദ്ധയുള്ളവന്‌ മാത്രമേ ജ്ഞാനലബ്ധിയുണ്ടാകൂ. ജ്ഞാനിക്ക്‌ ശാന്തിയും ലഭിക്കുന്നു. അജ്ഞാനികള്‍ക്കെന്നും അശാന്തിയും എല്ലാത്തിനേയും സംശിയിക്കുന്നവന്‌ നാശവും സംഭവിക്കുന്നു. സംശയാലുവിന്‌ ഈ ലോകത്തിലും പരലോകത്തിലും സ്വസ്ഥതയുണ്ടാകില്ല. അജ്ഞാനത്തെ ജ്ഞാനമാകുന്ന ആയുധം കൊണ്ട്‌ നശിപ്പിക്കണം.
ഭൗതിക സുഖസന്തോഷങ്ങളെല്ലാം ത്യജിച്ചുകൊണ്ടുള്ള സന്യാസം ശ്രേഷ്ഠമാണ്‌. കര്‍മയോഗത്തിലൂടെയുള്ള പന്ഥാവും ശ്രേഷ്ഠമാണ്‌. എന്നാല്‍ കര്‍മഫലവും കര്‍മപ്രതിഫലവും ത്യജിച്ചുകൊണ്ട്‌ ചെയ്യുന്ന കര്‍മ സന്യാസയോഗമാണ്‌ ഇതില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്‌. ജ്ഞാനയോഗവും കര്‍മയോഗവും വ്യത്യസ്ഥമാണെന്നും വ്യത്യസ്ഥഫലങ്ങള്‍ തരുന്നുവെന്നുമുള്ള ധാരണ ശരിയല്ല. കര്‍മയോഗിയും ജ്ഞാനയോഗിയും ഒരേ ഫലമനുഭവിക്കുന്നു. അപ്രകാരമുള്ള വീക്ഷണമുള്ളവനാണ്‌ യോഗി.

Related News from Archive
Editor's Pick