ഹോം » ലോകം » 

അയ്‌മന്‍ അല്‍ സവാഹരി അല്‍-ക്വയ്ദയുടെ പുതിയ മേധാവി

June 16, 2011

ദുബായ്‌: അമേരിക്ക നടത്തിയ കമാന്‍ഡോ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട അല്‍-ക്വയ്ദ തലവന്‍ ബിന്‍ ലാദന്‌ പകരമായി അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ അയ്‌മന്‍ അല്‍ സവാഹരി സംഘടനയുടെ തലവനായി അവരോധിക്കപ്പെട്ടു.

ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന അല്‍-ക്വയ്ദ പുറത്തിറക്കി. മേയ്‌ രണ്ടിനാണ്‌ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ അമേരിക്ക നടത്തിയ കമാന്‍ഡോ ഓപ്പറേഷനില്‍ ലാദന്‍ കൊല്ലപ്പെട്ടത്‌.

നേരത്തെ സംഘടനയുടെ ഇടക്കാല തലവനായി ഈജിപ്റ്റില്‍ അല്‍-ക്വയ്ദയ്ക്ക് നേതൃത്വം നല്‍കുന്ന സെയഫ്‌ അല്‍ ഏദലിനെ നിയമിച്ചിരുന്നു.

Related News from Archive
Editor's Pick