തൃശൂര്‍: ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ പുറത്താക്കാക്കാന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ധൈര്യപ്പെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജോര്‍ജ് പുറത്തുവരുന്നത് ഉമ്മന്‍ ചാണ്ടിയേയും കൊണ്ടാണെന്നു കോടിയേരി പറഞ്ഞു.
പല കേസുകളിലും ഉമ്മന്‍ ചാണ്ടിയുടെ രക്ഷകന് ജോര്‍ജായിരുന്നു. ജോര്‍ജ് പുറത്തായാല്‍ ഉമ്മന്‍ചാണ്ടിയും പുറത്താകും എന്നതില്‍ സംശയം വേണ്ട. അതുകൊണ്ടുതന്നെ പി.സിയെ തൊടാന്‍ മുഖ്യമന്ത്രിക്കു ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോര്‍ജിനെ പേടിയുള്ളതു കൊണ്ടാണ് പി.സി ജോര്‍ജിനെ പുറത്താക്കണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യത്തിന് മുന്നില്‍ മുഖ്യമന്ത്രി സമവായ ശ്രമങ്ങള്‍ നടത്തുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കെ.എം മാണി-പി സി ജോര്‍ജ് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി മധ്യസ്ഥനായത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: