ഹോം » കേരളം » 

അവഹേളിച്ച് ഡിവൈഎഫ്‌ഐ; ഗുരുവായൂര്‍ ദേവസ്വം കോളേജില്‍ ബീഫ് ഫെസ്റ്റ്

March 28, 2015

beefഗുരുവായൂര്‍: ഗോരക്ഷകനായ ഉണ്ണിക്കണ്ണന്റെ പേരിലുള്ള ദേവസ്വത്തിന്റെ കോളേജിലും ബീഫ് ഫെസ്റ്റ്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീകൃഷ്ണ കോളേജിലാണ് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ബീഫ് ഫെസ്റ്റ് നടത്തി വിശ്വാസികളെ വെല്ലുവിളിച്ചിരിക്കുന്നത്.

ഇന്നലെ ഉച്ചക്ക് 11 മണിയോടെയാണ് കോളേജ് കാമ്പസില്‍ പാകം ചെയ്ത് മാംസം വിളമ്പിയത്. പുറത്ത് നിന്നുള്ള നേതാക്കളാണ് ഇതിന് നേതൃത്വം നല്‍കിയത്. പ്രതിഷേധം സംഘടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ മറ്റ് സ്ഥലങ്ങള്‍ ഇവര്‍ക്ക് തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള സ്ഥാപനത്തില്‍ തന്നെ ബീഫ് വിളമ്പിയത് ഹൈന്ദവസമൂഹത്തെ അവഹേളിക്കാനായിരുന്നെന്ന് വ്യക്തം.

പരിപാടിക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ കോളേജ് പ്രിന്‍സിപ്പലിനെ കണ്ട് പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല. ക്ഷേത്ര വിശ്വാസികളുടെ പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നടന്ന അതിക്രമത്തിനെതിരെ ദേവസ്വം ബോര്‍ഡും മൗനത്തിലാണ്. ഗോവധ നിരോധനത്തിനെതിരായ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും പ്രതിഷേധം ഹൈന്ദവസമൂഹത്തിനെതിരായ അവഹേളനമായി മാറുകയാണ്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick