കോട്ടയം: അയര്‍ക്കുന്നം, മണര്‍കാട് പഞ്ചായത്തുകളില്‍ വ്യാപകമായി ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും കൊടിമരങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുന്നതില്‍ പുതുപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. സാമൂഹ്യവിരുദ്ധരുടെ ഇത്തരം നടപടികള്‍ക്കെതിരെ പാര്‍ട്ടി ജനാധിപത്യരീതിയില്‍ പ്രതികരിക്കുമെന്നും നിയമപരമായി നേരിടുമെന്നും മണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍ പറഞ്ഞു.
മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.എസ്. ഹരിപ്രസാദ്, ഉണ്ണി പുഷ്പവിലാസം, മണ്ഡലം സെക്രട്ടറി ആര്. സര്‍ജു, ജില്ലാ കമ്മറ്റിയംഗം കെ.ജി. രാജേന്ദ്രകുമാര്‍, പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി മുരളീ മീനടം, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രിന്‍സ് മാത്യു, നേതാക്കളായ സജീവ് ആറുമാനൂര്‍, അഡ്വ. സുനില്‍ പാമ്പാടി, കെ.സി. ശശാങ്കന് മണര്‍കാട്, പ്രശാന്ത് പുതുപ്പള്ളി, ശിവദാസ് ഇടമുള, പ്രസന്നന് മറ്റക്കര, തങ്കപ്പന് മീനടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: