പുതുച്ചേരി: സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി എസ്. സുധാകര്‍ റെഡ്ഡിയെ വീണ്ടും തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് സുധാകര്‍ റെഡ്ഡി സെക്രട്ടറിയാവുന്നത്.
പുതുച്ചേരിയില്‍ നടക്കുന്ന ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റേതാണു തീരുമാനം. ഗുരുദാസ് ദാസ് ഗുപ്തയെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
സിപിഐ കേരളഘടകം മുന്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് കേന്ദ്ര സെക്രട്ടേറിയറ്റില്‍ തുടരും. ബിനോയ് വിശ്വത്തെ ദേശീയ നിര്‍വാഹക സമിതിയിലുള്‍പ്പെടുത്തി. എ ബി ബര്ദന് ദേശീയ സെക്രട്ടേറിയറ്റില്‍ നിന്നുമൊഴിവായി.
കേരളത്തില്‍ നിന്നു സി.എന്‍. ജയദേവന്, പി.വി. ബാലന്, കെ. പ്രകാശ് ബാബു എന്നിവരാണു പുതുതായി ദേശീയ കൗണ്‍സിലില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ പ്രാതിനിധ്യം കുറഞ്ഞുപോയെന്നു കാട്ടി കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: