ആയിരക്കണക്കിന് പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നു. റോഡുകള്‍ ഒന്നും പുതിയതുണ്ടാകുന്നില്ല. ഉള്ള റോഡുകള്‍ നേരാംവണ്ണം പരിപാലിക്കപ്പെടുന്നില്ല. അപകടങ്ങള്‍ പതിയിരിപ്പുണ്ട്. ഇന്ന് നീ നാളെ ഞാന്‍ എന്ന നിലയിലാണ് അപകടങ്ങള്‍. ഇതൊക്കെ എങ്ങനെ കണ്ടിരിക്കും? എത്രനാള്‍ പ്രതികരിക്കാതിരിക്കും. ഒരു മന്ത്രിയെയോ രാഷ്ട്രീയപാര്‍ട്ടിയെയോ കുറ്റം പറഞ്ഞിട്ട് മിണ്ടാതിരിക്കാനാവുകയില്ല. ഇതിന് പ്രതികരിക്കാന്‍ മനസാന്നിധ്യമുള്ള ചെറുപ്പക്കാര്‍ മുന്നോട്ടുവരണം. അത്യാവശ്യം വേണ്ടത് ഇപ്പോഴുള്ള റോഡിനിരുവശവും മെറ്റല്‍ നികത്തി ടാറിട്ട് റോഡിന് വീതികൂട്ടുകയാണ്.
രണ്ടാമതുള്ളത് ഗവണ്മെന്റ് ഹോസ്പിറ്റലുകള്ക്കുള്ള ആവശ്യകതയാണ്. ഗവണ്മെന്റ് ഹോസ്പിറ്റലുകളില്‍ നിന്നുതിരിയാനുള്ള സ്ഥലമില്ല. കൂടുതല്‍ ഗവണ്മെന്റ് ഹോസ്പിറ്റലുകള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇപ്പോള്‍ ഒരു പനി വന്നാല്‍ പ്രൈവറ്റ് ആശുപത്രിയില്‍ പോയാല്‍ രൂപ ആയിരംചെലവാണ്. വലിയ അസുഖങ്ങള്‍ക്ക് തുക അത്രയും കൂടും. എവിടെനിന്ന് ഇതൊക്കെ കൊടുക്കും. ചിന്തിച്ചു പരിഹാരം കാണേണ്ട ചോദ്യമാണ്. ചെറിയ ഡിസ്പെന്‍സറികള്‍ അവിടവിടെയായി വന്നാല്‍ പരിഹരിക്കുവാന്‍ ഒരു പരിധിവരെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: