തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടു ശാരിയുടെ മാതാപിതാക്കളും ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ രാജു പുഴങ്കരയും ഹര്‍ജി നല്കി. തിരുവനന്തപുരം സി.ബി.ഐ കോടതിയിലാണ് ഹര്‍ജി നല്‍കിയത്.
കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നു ഹര്‍ജിയില്‍ പറയുന്നു. കേസന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നത്. അന്വേഷണം നടത്തിയ സി.ബി.ഐ സംഘം ശാരിയുടെ ചികിത്സാ രേഖകള്‍ പരിശോധിച്ചിട്ടില്ലെന്നും അവര്‍ ആരോപിച്ചു. കേസിലെ വി.ഐ.പി ബന്ധം ഉള്‍പ്പെടെ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ശാരിയുടെ മാതാപിതാക്കള്‍ ഇന്നലെ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: