ഹോം » വാര്‍ത്ത » പ്രാദേശികം » കണ്ണൂര്‍ » 

ബാലികയുടെ മരണം: ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത വീട്ടമ്മ അറസ്റ്റില്‍

June 29, 2011

ഇരിട്ടി: ആദിവാസി ബാലികയ്ക്ക്‌ വിഷം നല്‍കി കൊന്ന സംഭവത്തില്‍ വീട്ടുടമ റിമാണ്റ്റിലായി. ആറളം ഫാം ൧൩-ാം നമ്പര്‍ ബ്ളോക്കിലെ പ്രകാശന്‍-മിനി ദമ്പതികളുടെ മകള്‍ പ്രമിഷ(൩)എലിവിഷം അകത്ത്‌ ചെന്ന്‌ മരിച്ച സംഭവത്തിലാണ്‌ ഇവിടുത്തെ താമസക്കാരിയായ പാലുമി ചെറിയ കേളപ്പണ്റ്റെ മകള്‍ പൂവത്തി രാധ(൫൦) ഇരിട്ടി ഡിവൈഎസ്പി എ.സി.ബാബുവിണ്റ്റെ നേതൃത്വത്തിലുള്ള പോലീസിണ്റ്റെ പിടിയിലായത്‌. കഴിഞ്ഞ ൨൫ന്‌ നടന്ന ഒരുതുമ്പും കിട്ടാത്ത സംഭവമാണ്‌ മൂന്നുദിവസത്തെ തന്ത്രപരമായ നീക്കങ്ങള്‍ക്കൊടുവില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചുരുളഴിച്ചത്‌. രാധയുടെ അയല്‍വാസിയായ കുങ്കണ്റ്റെ ശല്യവും അപവാദപ്രചരണവും പീഡനവും അവസാനിപ്പിക്കാനായി എലിവിഷം ചേര്‍ത്ത്‌ ജോലിക്കാര്‍ക്ക്‌ നല്‍കുകയും കുറ്റം കുങ്കണ്റ്റെ തലയില്‍ വെച്ചുകെട്ടാനുമുള്ള രാധയുടെ നീക്കമാണ്‌ ഒരുകുട്ടിയുടെ ദാരുണ മരണത്തില്‍ കലാശിച്ചത്‌. മക്കളും ഭര്‍ത്താവുമുണ്ടായിട്ടും ഒറ്റയ്ക്കുകഴിയുന്ന കുങ്കനുമായി പ്രണയത്തിലായിരുന്നതായും ശാരീരികവേഴ്ച നടത്തിയിരുന്നതായും ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. ആറുമാസം മുമ്പ്‌ കൃഷി നടത്തിയ വകയിലുള്ള വീതം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന്‌ ഇവര്‍ ബദ്ധ ശത്രുതയിലായി. തുടര്‍ന്ന്‌ കുങ്കന്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി കാണിച്ച്‌ ആറളം പോലീസില്‍ നിരവധിതവണ പരാതി നല്‍കിയിരുന്നു. പോലീസ്‌ താക്കീതുനല്‍കിയിട്ടും കുങ്കണ്റ്റെ ശല്യം അവസാനിക്കാത്തതിനെ തുടര്‍ന്ന്‌ മാനസികമായി പിരിമുറുക്കം വര്‍ദ്ദിക്കുകയും ഇയാളെ പോലീസിണ്റ്റെ പിടിയിലാക്കാന്‍ ഇത്തരമൊരു നീക്കം നടത്തുകയുമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ജോലിക്കുവന്ന തൊഴിലാളികള്‍ക്ക്‌ കപ്പയും ചമ്മന്തിയും പാകം ചെയ്ത്‌ വെച്ച്‌ രാധ ആറളത്തേക്ക്‌ പോയിരുന്നു. കയ്യില്‍ എലിവിഷം കലര്‍ത്തി പൂച്ചയ്ക്ക്‌ പരീക്ഷണത്തിന്‌ വേണ്ടി കുറച്ച്‌ നല്‍കി. ബാക്കി ഇവര്‍ക്ക്‌ കഴിക്കാനായി മാറ്റി വെയ്ക്കുകയായിരുന്നു. ഇത്‌ പണിക്കാരെടുത്ത്‌ കഴിക്കുകയും ചെയ്തു. ഉച്ചയ്ക്ക്‌ തിരിച്ചെത്തിയ രാധ അസ്വാഭാവികമായി ഒന്നും കാണാത്തതിനെ തുടര്‍ന്ന്‌ ഭക്ഷണം ഇവരോട്‌ വീട്ടിലേക്കെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച്‌ കൊണ്ടുപോയ ഭക്ഷണമാണ്‌ മിനിയുടെ ഇളയമകള്‍ പ്രമിഷ കഴിച്ചത്‌. വൈകിട്ട്‌ ൪ മണിയോടെ മിനിയും കൂടെ പണിയെടുത്ത കോമളവല്ലിയും ഛര്‍ദ്ദിക്കുകയും ബോധരഹിതരാവുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക്‌ മാറ്റിയ ഉടനെ തന്നെയാണ്‌ പ്രമിഷയും അത്യധികം ക്ഷീണിതയായി ഇരിട്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും രാത്രി ൧൦ മണിയോടെ മരിച്ചതും. കൂടെ ജോലി ചെയ്ത സജിന ഭക്ഷണം കഴിക്കാത്തതിനാല്‍ അപായമൊന്നുമുണ്ടായതുമില്ല. തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റിയവര്‍ അപകടനില തരണം ചെയ്യുകയും ചെയ്തു. ഭക്ഷ്യവസ്തുക്കളില്‍ വിഷബാധയേറ്റ അസ്വാഭാവികമരണമായി ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണ്‌ പിന്നീട്‌ വിഷം നല്‍കി കരുതിക്കൂട്ടി ചെയ്തതാണെന്ന രീതിയിലേക്ക്‌ വഴിമാറിയത്‌. താനും കപ്പ കഴിച്ചതായി രാധ പറഞ്ഞതും പിറ്റേന്ന്‌ തലക്കറക്കവും ഛര്‍ദ്ദിയുമുണ്ടെന്നഭിന്നയിച്ച്‌ താലൂക്കാശുപത്രിയില്‍ ചികിത്സയ്ക്ക്‌ ചെന്നതും പോലീസിന്‌ പ്രതിയെ കണ്ടെത്താനുള്ള എളുപ്പമാര്‍ഗ്ഗമാവുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ്‌ മക്കളുടെ മുമ്പില്‍ നിന്ന്‌ പൊട്ടിക്കരഞ്ഞ്‌ രാധ സത്യം മുഴുവന്‍ ഏറ്റുപറഞ്ഞത്‌. തന്നെ കൊല്ലാന്‍ ഭക്ഷണത്തില്‍ പോലും കുങ്കന്‍ വിഷം ചേര്‍ക്കുന്നുണ്ടെന്ന്‌ വരുത്തി തീര്‍ക്കാനാണ്‌ ഈ പാതകം ചെയ്തതത്രെ. അറസ്റ്റിലായ രാധയെ മട്ടന്നൂറ്‍ ഒന്നാം ക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി. ഇരിട്ടി സിഐ കെ.സുദര്‍ശന്‍, ആറളം എസ്‌ഐ സുധീര്‍, ഇരിട്ടി എസ്‌ഐമാരായ ഉഷാദേവി, ദയാനന്ദന്‍, സ്ക്വാഡംഗങ്ങളായ ബെന്നി, റജിസക്കറിയ, ജോസ്‌, ബേബിജോര്‍ജ്ജ്‌, പി.വിനോദ്‌, ജയരാജന്‍ എന്നിവരാണ്‌ ഡിവൈഎസ്പിയോടൊപ്പം കേസന്വേഷണത്തിന്‌ ഉണ്ടായിരുന്നത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick