ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

മദ്രസ അധ്യാപകനെ നഗ്നനാക്കി പണം തട്ടിയ കേസ്‌; 2 പേര്‍ അറസ്റ്റില്‍

June 29, 2011

കാസര്‍കോട്‌: മദ്രസ അധ്യാപകനെ നഗ്നനാക്കിയഷശേഷം യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത്‌ ഭീഷണിപ്പെടുത്തി 11 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടു പേരെ പൊലീസ്‌ അറസ്റ്റ്ചെയ്തു. ചട്ടഞ്ചാല്‍, എം.ഐ.സി റോഡില്‍ കെട്ടിനുള്ളില്‍ ഹൌസിലെ ഹാരിഫ്‌ (32), പാടി എതിര്‍ത്തോട്ടെ ഷെരീഫ്‌ (30) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരുടെ കൂട്ടുപ്രതികളായ ദില്‍ഷാദ്‌, അബ്ദുല്‍ഖാദര്‍, ഖലീല്‍, ഒരു യുവതി എന്നിവരെ തിരയുന്നതായി പൊലീസ്‌ അറിയിച്ചു. എരിയാല്‍ ഫാത്തിമ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനും പട്ളയിലെ മദ്രസ അധ്യാപകനുമായ മുഹമ്മദ്‌ (43) ആണ്‌ പരാതിക്കാരന്‍. മെയ്‌ മാസം ൨൪നാണ്‌ കേസിന്നാസ്പദമായ സംഭവങ്ങള്‍ക്കു തുടക്കം. പരാതിക്കാരനും എരിയാല്‍ കുങ്കരയിലെ അമീറും ചേര്‍ന്ന്‌ സിപിസിആര്‍ഐ യ്ക്കു സമീപത്തു കൂട്ടുകച്ചവടമെന്ന നിലയില്‍ വത്തക്ക കച്ചവടം നടത്തി വരികയായിരുന്നു. അമീര്‍ മുഖേന തളങ്കരയിലെ ദില്‍ഷാദ്‌ എന്നയാളെ പരിചയപ്പെട്ടു. അയാള്‍ സ്വത്ത്‌ ബ്രോക്കര്‍ ആണ്‌. പിന്നീട്‌ ദില്‍ഷാദ്‌ പരാതിക്കാരനില്‍ നിന്നു ഒന്നര ലക്ഷം രൂപ വായ്പ ചോദിച്ചു. ഒരു മാസത്തിനകം പണം തിരികെ തന്നില്ലെങ്കില്‍ കാഞ്ഞങ്ങാട്‌ പഴയ കടപ്പുറത്തുള്ള നാലു സെണ്റ്റ്‌ സ്ഥലം രജിസ്റ്റര്‍ ചെയ്തുതരാമെന്നും ഉറപ്പു നല്‍കി. ആധാരം പരാതിക്കാരനെ ഏല്‍പ്പിച്ച ശേഷം പണവും കൈപ്പറ്റി. ഏതാനും ദിവസങ്ങള്‍ക്കുശേഷം ദില്‍ഷാദ്‌ പരാതിക്കാരെനെ സമീപിച്ച്‌ ബദിയഡുക്കയില്‍ 23 സെണ്റ്റ്‌ സ്ഥലം വില്‍ക്കാനുണ്ടെന്നു പറഞ്ഞു. ഇപ്പോള്‍ ഒന്നര ലക്ഷം രൂപ അഡ്വാന്‍സ്‌ നല്‍കിയാല്‍ മതിയെന്നു വ്യക്തമാക്കി പണം കൈപ്പറ്റി. ഒരു മാസം കഴിഞ്ഞ്‌ പരാതിക്കാരണ്റ്റെ പേരില്‍ എരിയാലിലുള്ള സ്ഥലം ദില്‍ഷാദ്‌ മുഖേന എട്ടു ലക്ഷം രൂപയ്ക്കു വിറ്റു. ഈ പണവും നേരത്തെ കടമായി വാങ്ങിയ പണവും ബദിയഡുക്കയിലെ സ്ഥലത്തിനു നല്‍കിയതായും അറിയിച്ചു. അവശേഷിക്കുന്ന പണം പിന്നീട്‌ നല്‍കിയാല്‍ മതിയെന്നും അറിയിച്ചു. അതിനുശേഷം ബദിയഡുക്കയിലെ സ്ഥലം 18 ലക്ഷം രൂപയ്ക്കു വിറ്റതായും ദില്‍ഷാദ്‌ അറിയിച്ചു. ബാക്കി പണത്തിനു രജിസ്ട്രഷനുമായി കാസര്‍കോട്‌ പുതിയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്തു എത്തണമെന്നു പരാതിക്കാരനോട്‌ പറഞ്ഞു. അവിടെയെത്തിയപ്പോള്‍ മൂത്രമൊഴിക്കാന്‍ പോകുന്നുവെന്നു പറഞ്ഞ്‌ കൂടെ ഉണ്ടായിരുന്ന ആള്‍ അകത്തേക്കുപോയി. അതിനിടയില്‍ ഒരു യുവതി എത്തി പരാതിക്കാരനെ അകത്തേക്കു ക്ഷണിച്ചു. പരാതിക്കാരന്‍ അകത്തേക്കു പോയപ്പോള്‍ കാറിലെത്തിയ ഒരു സംഘം വീട്ടിലേക്കു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപിച്ചു. തുടര്‍ന്ന്‌ യുവതിയെയും പരാതിക്കാരനെയും നഗ്നരാക്കി ഒന്നിച്ചു നിര്‍ത്തി ഫോട്ടോ എടുത്തു. തുടര്‍ന്ന്‌ എട്ടുലക്ഷം രൂപ തരണമെന്ന്‌ ആവശ്യപ്പെട്ടു. ഈ വിവരം പരാതിക്കാരന്‍ ദില്‍ഷാദിനെ അറിയിച്ചു. അയാള്‍ എത്തിയശേഷം ഒത്തു തീര്‍പ്പെന്ന നിലയില്‍ പണം നല്‍കാന്‍ തീരുമാനിച്ചു. ഈ പണം ദില്‍ഷാദ്‌ തന്നെ നല്‍കുകയും ചെയ്തു. തട്ടിപ്പാണെന്ന്‌ മനസ്സിലാക്കിയ ശേഷമാണ്‌ പൊലീസില്‍ പരാതി നല്‍കിയത്‌ എന്നാണ്‌ മുഹമ്മദ്‌ പറയുന്നത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick