ന്യൂദല്‍ഹി: രാഷ്ട്രീയം മാറുന്നതിനനുസരിച്ച് അടവുനയങ്ങളിലും മാറ്റം വരുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
കോണ്‍ഗ്രസുമായി ചില കാര്യങ്ങളില്‍ സഹകരിക്കേണ്ടി വരുമെന്നും ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞു.
വിഎസ് അച്യുതാനന്ദന് തനിക്ക് ആശംസകള്‍ നേര്ന്നതില് യാതൊരു തെറ്റുമില്ലെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ വിഎസിന്റെ സംഭാവനകള്‍ ഇനിയും പാര്‍ട്ടിക്കു വേണമെന്നും യെച്ചൂരി പറഞ്ഞു.
പിണറായി വിജയനുമായി യാതൊരു വ്യക്തിവിരോധവുമില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: