തൃശൂര്‍: പ്രിയകവിക്ക് ഇനിയും സ്മാരകം പണിയാത്തതില്‍ പ്രതിഷേധിച്ച് കുരുന്നുകളുടെ വേറിട്ട പ്രതിഷേധം. കുഞ്ഞുണ്ണിക്കവിതകള്‍ ആലപിച്ചും കഥകള്‍ പറഞ്ഞും പാട്ടുപാടിയുമാണ് കവി കുഞ്ഞുണ്ണിക്ക് സ്മാരകം നിര്മ്മിത്തതിന് എതിരെ കുട്ടികള്‍ പ്രതിഷേധം തീര്‍ത്തത്. കുട്ടികളെ സ്നേഹിച്ച കവി വിട പറഞ്ഞ് പത്ത് വര്‍ഷം പിന്നിട്ടിട്ടു.
മാഷുടെ പിറന്നാള്‍ ദിനമായ മെയ് 10ന് കുഞ്ഞുണ്ണിമാഷ് സ്മാരക കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിയ്ക്കും പ്രതിഷേധ സന്ദേശം അയക്കുന്നതിന്റെ ഭാഗമായാണ് പ്രതിഷേധ സദസ് സംഘടിപ്പിച്ചത്. നേര്‍വഴി മനുഷ്യാവകാശ വേദി കണ്‍വീനര്‍ ടി.കെ.നവീന ചന്ദ്രന് പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു.
സ്മാരക കര്‍മ്മ സമിതി ചെയര്മാന് സി.വാസുദേവന്‍ അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ സി.കെ.ബിജോയ്, എന്‍.കെ.ഹരിശ്ചന്ദ്രന്, വി.എ.എച്ച്.വലപ്പാട്, ജോസ് താടിക്കാരന് എന്നിവര്‍ സംസാരിച്ചു. മെയ് 10ന് മുന്‍പായി നാട്ടിക മണപ്പുറം മേഖലയില്‍ സര്‍ഗ സദസുകള്‍ സംഘടിപ്പിക്കുമെന്ന തീരുമാനത്തോടെയാണ് പ്രതിഷേധ സദസിന് സമാപനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: