ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ ‘മന് കി ബാത്’ ഈ മാസം 26 ന് പ്രക്ഷേപണം ചെയ്യും. കഴിഞ്ഞദിവസം മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തവണത്തെ പരിപാടിയുടെ വിഷയം എന്താണെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കള്ളപ്പണം, കര്‍ഷകരുടെ പ്രശ്നങ്ങള്‍ എന്നീ വിവിധ പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തി ‘മന് കി ബാത്’ ആരംഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഭാരതം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി ചേര്‍ന്നും മോദി മന് കി ബാത്തില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: