വയനാട് ജില്ലയിലെ ഒരു ക്ഷേത്രമാണ് വള്ളിയൂര്‍കാവ്. കല്പറ്റയില് നിന്നും 24 കിലോമീറ്ററും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 31 കിലോമീറ്ററും മാനന്തവാടിയില്‍ നിന്നും 5 കിലോമീറ്ററും അകലെയാണ് ഈ ക്ഷേത്രം.വള്ളിയൂര്‍കാവ് ക്ഷേത്രം ആദിപരാശക്തി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്നു. ദേവിയെ മൂന്ന് പ്രധാന രൂപങ്ങളില്‍ ഇവിടെ ആരാധിക്കുന്നു.
വനദുര്‍ഗ്ഗ, ഭദ്രകാളി, ജലദുര്‍ഗ്ഗ എന്നീ രൂപങ്ങളിലാണ് ദേവിയെ ആരാധിക്കുക. വയനാട്ടിലെ ആദിവാസി സമുദായങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമാണ് ഈ ക്ഷേത്രം.
എല്ലാ വര്‍ഷവും മാര്‍ച്ച് / ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന 14 ദിവസം നീണ്ടു നില്ക്കുന്ന ഉത്സവം വയനാട്ടിലെ എല്ലാ ഉത്സവങ്ങളിലും വെച്ച് ഏറ്റവും പൊലിപ്പേറിയതാണ്. പണ്ടുകാലത്ത് ഉത്സവത്തിനോട് അനുബന്ധിച്ച് ഇവിടെ അടിമവ്യാപാരം നടക്കാറുണ്ടായിരുന്നു. ഇന്ന് വയനാട്ടിലെ ആദിവാസികളുടെ ഏറ്റവും വലിയ ഒത്തുചേരലാണ് ഈ ഉത്സവം. കൊയിലേരി എന്ന സ്ഥലത്തിന് വളരെ അടുത്താണ് ഈ ക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: