കാണാതായ എംഎച്ച് 370 എന്ന മലേഷ്യന്‍ വിമാനം ഇന്ത്യയ്ക്കും മലേഷ്യയ്ക്കുമിടയിലുള്ള ബംഗാള്‍ കടലിടുക്കില്‍ കണ്ടെത്തിയതായി ഏവിയേഷന്‍ വിദഗ്ധന്‍ ആന്ദ്രേ മിലന്.
കേസില്‍ മിലന് സ്വതന്ത്ര അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്് മലേഷ്യന്‍ എയര്‍ലൈന്‍സ് കാണാതായത്.
റിപ്പോര്‍ട്ടുകളനുസരിച്ച് കടലിലെ ഈ മേഖലയില്‍ ഇതു വരെ തിരച്ചില്‍ നടത്തിയിട്ടില്ലെന്നാണ് മിലന്റെ വാദം. കൂടാതെ ഇവിടെ തിരച്ചില്‍ നടത്തുന്നതിനായി മിലന് സഹായവും അഭ്യര്‍ത്ഥിക്കുന്നു.
കാണാതായ വിമാനം വിവിധ തരത്തില്‍ ഒരോരുത്തരേയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിമാനം കണ്ടെത്തുന്നതിനായി ഇവര്‍ മുന്നിട്ടിറങ്ങണമെന്നും മിലന് പറയുന്നു.
കാണാതായ വിമാനത്തിനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാവികരടക്കമുള്ള സംഘം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: