വാഷിങ്ടണ്‍: ഭാരത ഭൂഖണ്ഡത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന അല്‍ ക്വയ്ദ ഭീകരനെ അമേരിക്ക വ്യോമാക്രമണത്തില്‍ വധിച്ചു. അമേരിക്ക ഭീകരര്‍ക്കെതിരെ ജനുവരിയില്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരന് അഹമ്മദ് ഫറൂക്ക് കൊല്ലുപ്പെട്ടത്.
ഇതേ ആക്രമണത്തില്‍ തന്നെ അല്‍ഖ്വയ്ദ ബന്ദിക്കളാക്കിയിരുന്ന യുഎസിലെ വാറന്‍ വീന്സ്റ്റീനും ഇറ്റലിയി ലെ ഗിവാണി ലോ പോര്‍ട്ടോയും കൊല്ലപ്പെട്ടിരുന്നു.
ഫറൂക്കിനെ കൂടാതെ അല്‍ഖ്വയ്ദയുടെ ഉന്നതനായ ക്വാറി അബ്ദുള്ള മന്‍സൂറും കൊല്ലപ്പെട്ടതായി ഉപഭൂഖണ്ഡത്തിലെ വക്താവ് ഒസാമ മെഹമൂദ് പറഞ്ഞിരുന്നു.
ജനുവരി 15ന് പാക്കിസ്ഥാനിലെ ഷാവല്‍ വാലിയില്‍ ഉണ്ടായ യുഎസ് ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: