ന്യൂദല്‍ഹി: ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ ഇന്ത്യയുടെ സൈന നെവാളിന് അടിതെറ്റി. ക്വാര്‍ട്ടറില്‍ സൈന ചൈനീസ് തായ്പേയിയുടെ തായ് സു ഇങ്ങിനോട് 21-16, 13-21, 18-21ന് പരാജയപ്പെട്ടു. ആദ്യ ഗെയിം പിടിച്ചെടുത്തശേഷമായിരുന്നു സൈന തോല്‍വിയിലേക്ക് വഴുതിവീണത്.
സു ഇങ്ങിന് മുന്നില്‍ സൈന കീഴടങ്ങുന്നത് ഇതു തുടര്‍ച്ചയായ മൂന്നാം തവണയും. ഇതോടെ ഇന്ത്യന്‍ താരവുമായുള്ള പത്തു മുഖാമുഖങ്ങളിലെ ജയപരാജയ കണക്കില്‍ 5-5ന് ഒപ്പമെത്താനും സു ഇങ്ങിനു സാധിച്ചു. അതേസമയം, പി.വി. സിന്ധുവും പ്രതീക്ഷ കാത്തില്ല. ചൈനയുടെ ലീ സുറേയി സിന്ധുവിനെ മറികടന്നു (21-11, 19-21, 8-12). ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: