ബെര്‍ലിന്‍: ലോക രണ്ടാം നമ്പര്‍ റഷ്യയുടെ മരിയ ഷറപ്പോവ സ്റ്റുട്ട്ഗര്‍ട്ട് വേദിയായ പോര്‍ഷെ ടെന്നീസ് ഗ്രാന്‍ഡ് പ്രീയുടെ ആദ്യ റൗണ്ടില്‍ പുറത്തായി. ആതിഥേയ താരം എയ്ഞ്ചലിക് കെര്‍ബറാണ് തുടര്‍ച്ചയായ മൂന്നുവട്ടം കിരീടം ചൂടിയിട്ടുള്ള ഷറപ്പോവയ്ക്ക് മടക്കടിക്കറ്റ് നല്‍കിയത്, സ്കോര്‍: 2-6, 7-5, 6-1. ഇതോടെ ഷറപ്പോവയ്ക്ക് റാങ്കിങ്ങില്‍ താഴെയിറങ്ങേണ്ടിവരുമെന്നും ഉറപ്പായി.
വിന്നറുകള്‍ ഏറെ തൊടുത്തെങ്കിലും അനാവശ്യ പിഴവുകളുടെ കൂമ്പാരമാണ് ഷറപ്പോവയെ പിന്നോട്ടടിച്ചത്. അതേസമയം, സര്‍വിലും റിട്ടേണിലും കൃത്യത കാത്ത കെര്‍ബര്‍ അട്ടിമറി സൃഷ്ടിച്ചു. മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ സീഡില്ലാത്ത അമേരിക്കന്‍ പ്രതിനിധി മാഡിസന്‍ ബ്രങ്കിള് 6-3, 7-6 എന്ന സ്കോറിന് മറിച്ചിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: