മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ ഇന്നലെ 42-ാം പിറന്നാള്‍ മധുരം നുണഞ്ഞു.
കളത്തില്‍ നിന്ന് വിരമിച്ചെങ്കിലും ആരാധകരുടെയും താരങ്ങളുടെയും മനസില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അതേ മാറ്റോടെ കുടികൊള്ളുവെന്നതിന്റെ തെളിവുകൂടിയായി അദ്ദേഹത്തിന്റെ ജന്മദിനം. സോഷ്യല്‍ മീഡിയകളില്‍ സച്ചിന് വീണ്ടും നിറഞ്ഞ ദിനമായിരുന്നു കടന്നുപോയത്.
കൂടെക്കളിച്ചവരും പിന്‍ഗാമികളുമെല്ലാം സച്ചിനെ ആശംസകള്കൊണ്ടുമൂടി. ലെഗ് സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ, മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മ്മ, പുത്തന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി, പേസര്‍ ഇഷാന്ത് ശര്‍മ്മ, മുന്‍ താരം മുഹമ്മദ് കൈഫ്, ഇര്ഫാന് പഠാന് എന്നിവരെല്ലാം സച്ചിനെ വാഴ്ത്താന്‍ അണിചേര്‍ന്നു. ബിസിസിഐയും തങ്ങളുടെ മഹാനായ താരത്തിന് പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: