ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെയുള്ള പ്രതിമാസ ആശയവിനിമയമായ മന് കീ ബാത് പരിപാടി ഇന്ന്. ഇതുവരെ ആറുതവണ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് വിവിധ വിഷയങ്ങളില്‍ തന്റെ ഉള്ളിലുള്ളതു പറഞ്ഞിട്ടുണ്ട്.
ഇന്ന് കാലത്ത് 11 മണിക്കാണ് പ്രക്ഷേപണം. ആകാശവാണിയിലും ദൂരദര്‍ശനിലും ഒരേസമയം പരിപാടി നടക്കും. ഇതിന്റെ പ്രാദേശിക ഭാഷകളിലുള്ള പ്രക്ഷേപണം വൈകിട്ട് എട്ടുമണിക്ക് കേള്‍ക്കാം, കാണാം.
മാര്‍ച്ച് 22-നായിരുന്നു ആറാമത്തെ മന് കീ ബാത്. കര്‍ഷക പ്രശ്നങ്ങളായിരുന്നു വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: