ന്യൂദല്‍ഹി: ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍ കുടങ്ങിയ മൂന്നു മലയാളി ഡോക്ടര്‍മാരും സുരക്ഷിതരാണെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
ഡോ. അബിന്‍ സൂരിയെ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. ഭൂകമ്പത്തിനിടെ പരുക്കേറ്റ അബിന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മന്ത്രി പറഞ്ഞു.
നേപ്പാളില്‍ നിന്ന് എത്തുന്ന മലയാളികളെ യഥാസ്ഥലത്ത് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ദല്‍ഹിയിലെത്തിയതായിരുന്നു ജോസഫ്.
മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ കേരളാ ഹൗസില്‍ യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിനു കേന്ദ്ര സര്‍ക്കാര്‍ പരമാവധി ശ്രമം നടത്തുന്നുണ്ടെന്നും ജോസഫ് അറിയിച്ചു.
ഹെലികോപ്ടറുകളുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: