ഹോം » ലോകം » 

ജപ്പാനില്‍ വീണ്ടും ഭൂചലനം

June 30, 2011

ടോക്കിയോ: മധ്യ ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്റ്റര്‍ സ്കെയ്ലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടം രേഖപ്പെടുത്തിയിട്ടില്ല. ഏഴു പേര്‍ക്കു പരുക്ക് പറ്റിയതായി ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ല.

തലസ്ഥാനമായ ടോക്കിയോയില്‍ നിന്നും 170 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്‌. സമുദ്രത്തില്‍ നാലുകിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പ്‌ നല്‍കിയിട്ടില്ല.

മാര്‍ച്ച് 11 നു ജപ്പാനിലുണ്ടായ ഭൂചലനത്തിലും സുനാമിയും 22,000 പേരാണു മരിച്ചത്.

Related News from Archive
Editor's Pick