തിരുവനന്തപുരം: ആനിമേഷന്‍ കലാരംഗത്തെ ആചാര്യന്മാര് നാളെ മുതല്‍ ടൂണ്‍സ് ആനിമേഷന്‍ സംഘടിപ്പിക്കുന്ന ആനിമേഷന്് മാസ്റ്റേഴ്സ് സമ്മിറ്റില്‍ പങ്കെടുക്കുന്നു. ടൂണ്‍സ് ആനിമേഷന്‍ സംഘടിപ്പിച്ചിരുന്ന വീക്ക് വിത്ത് ദി മാസ്റ്റേഴ്സ് എന്ന വാര്‍ഷിക മേളയുടെ തുടര്‍ച്ചയായാണ് ആനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റ് സംഘടിപ്പിക്കുന്നതെന്ന് ടൂണ്‍സ് മീഡിയ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ പി. ജയകുമാര്‍ പറഞ്ഞു. 8,9 തീയതികളില്‍ ടെക്നോപാര്‍ക്ക് ട്രാവന്‍കൂര്‍ ഹാളിലാണ് സമ്മിറ്റ് നടക്കുന്നത്.
ആനിമേഷന്‍ സിനിമ നിര്‍മ്മാണ പ്രദര്‍ശന കമ്പനിയായ നിക്കളോഡിയന്‍ ചാനല്‍ പ്രോഗ്രാമിംഗ് മേധാവി അനുസിക്ക നാളെ രാവിലെ 9 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയാകും. ആനിമേഷന്‍ ചലച്ചിത്ര നിര്‍മിതിയിലെ നൂതന ആവിഷ്കാര സാധ്യതകള്‍ വിലയിരുത്തിയ ഫ്ളൈയിങ്ങ് എലിഫന്റ് കോമ്പറ്റീഷനില്‍ പങ്കെടുത്ത ആനിമേഷന്‍-ഹ്രസ്വ ചലച്ചിത്രങ്ങളില്‍ മികച്ചവയെ സമ്മിറ്റ് കണ്ടെത്തും.
നാല് വിഭാഗങ്ങളിലായി നൂറ് സൃഷ്ടികള്‍ മത്സരത്തിനെത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത പതിനാറ് ചിത്രങ്ങളില്‍ നിന്ന് വിദഗ്ദ്ധര്‍ വിജയികളെ നിശ്ചയിക്കും. 9 ന് നടക്കുന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്ക് ഫ്ളൈയിങ്ങ് എലിഫന്റ് ട്രോഫി സമ്മാനിക്കും. ചടങ്ങില്‍ മുഖ്യാതിഥികളായെത്തുന്ന ഡോ. ശശി തരൂര്‍ എംപി, ടര്‍ണര്‍ ഇന്ത്യ തലവന്‍ കൃഷ്ണ ദേശായി തുടങ്ങിയവര്‍ അവാര്‍ഡുകള്‍ നല്‍കും. ഫിലിം എഡിറ്റര്‍ ബീനാ പോള്‍ മുഖ്യപ്രഭാഷണം നടത്തും.
ആഗ്നസ് ഫ്ളെച്ചര്‍, സുരേഷ് കുമാര്‍ ഏരിയാട്, ഗീതാജ്ഞലി റാവു, കിരീത് ഖുറാന, മധുസൂദനന്, അനില്‍ വന്‍വാരി തുടങ്ങിയ പ്രമുഖര്‍ ആനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റില്‍ പങ്കെടുക്കുമെന്നും ജയകുമാര്‍ പറഞ്ഞു. ടൂണ്‍സ് മീഡിയ ഗ്രൂപ്പ് ക്രിയേറ്റിവ് ഹെഡും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഹരി വര്‍മ, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ഹരി അയ്യര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: