കൊച്ചി: വനിതാ സംരംഭകര്‍ക്ക് പ്രോല്‍സാഹനവും പിന്തുണയും നല്‍കുന്നതിനായി കെഎസ്ഐഡിസി ‘വി മിഷന് കേരള’ എന്ന പേരില്‍ നൂതനമായ പരിപാടിക്ക് തുടക്കമിടുന്നു. ഇന്ന്് രാവിലെ പത്തിന് മലപ്പുറം ഹോട്ടല്‍ സൂര്യ റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പി. ഉബൈദുള്ളഎം.എല്‍എ, കെഎസ്ഐഡിസി എംഡി ഡോ. എം.ബീന എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാനത്തെ സംരംഭകത്വാനുകൂല പരിതസ്ഥിതിക്ക് ശക്തിപകരാന്‍ സംഘടിപ്പിച്ച യങ് എന്റ്രപ്രണര്ഷിപ് സമ്മിറ്റ്, ബിസിനസ് ഇന്‍കുബേഷന്‍ സെന്ററുകള്‍, സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാംപ്, പ്രാഥമിക മൂലധന പിന്തുണ തുടങ്ങിയവയ്ക്കു പിന്നാലെയാണ് കെഎസ്ഐഡിസി വനിതാസംരംഭകര്‍ക്കായി വി മിഷന് ആവിഷ്കരിച്ചിരിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിനു ശേഷം വ്യവസായ വാണിജ്യ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളുമായുള്ള ആശയവിനിമയവും വിജയകരമായി മുന്നേറുന്ന വനിതാ സംരംഭമായ മലപ്പുറത്തെ സുമിക്സ് കിഡ്വെയര് സന്ദര്‍ശനവും നടക്കും.വനിതാസംരംഭകരെ കണ്ടെത്തുകയും അവര്‍ തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തിന്റെ ആശയരൂപീകരണം മുതല്‍ നടപ്പാക്കല്‍ വരെ പ്രോല്‍സാഹനവും പിന്തുണയും ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.
സംസ്ഥാനത്തെ വനിതകളുടെ ഇടയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംരംഭകത്വ ആവേശം കൂടുതല്‍ വ്യാപകമാക്കുകയും കൂടുതല്‍ വനിതകളെ സംരംഭകത്വരംഗത്തേക്ക് കൊണ്ടുവരികയും നിലവിലുള്ളവയ്ക്ക് കൂടുതല്‍ വളരാനുള്ള പ്രചോദനം പകരുകയുമാണ് വി മിഷന്റെ ലക്ഷ്യം. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം വനിതകള്‍ക്ക് മെന്ററിംഗ് പിന്തുണ നല്‍കാനാകുമെന്നാണ് കെഎസ്ഐഡിസി കരുതുന്നത്. വനിതാസംരംഭകര്‍ക്ക് വളരെ ആകര്‍ഷകമായ സാമ്പത്തിക പാക്കേജിനും കെഎസ്ഐഡിസി രൂപംകൊടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: