ഹോം » ഭാരതം » 

ബീഹാറില്‍ ഗവേഷകയെ തട്ടിക്കൊണ്ടുപോയി

June 30, 2011

പാറ്റ്ന: ബിഹാറിലെ ജമുയി ജില്ലയില്‍ ഇന്ത്യന്‍ വംശജയായ യു.എസ് ഗവേഷകയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ന്യൂയോര്‍ക്ക് സ്റ്റോനി ബ്രൂക്ക് യൂനിവേഴ്സിറ്റിയിലെ സോഷ്യോളജി ഗവേഷക ജുഹി ത്യാഗിയെയാണു തട്ടിക്കൊണ്ടു പോയത്.

ഗവേഷണവുമായി ബന്ധപ്പെട്ടു ജമുയിലെ ഗ്രാമപ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ജുഹി. ഇന്ത്യയിലെ മാവോയിസ്റ്റ് പ്രശ്നങ്ങളെക്കുറിച്ചാണ് ഇവര്‍ ഗവേഷണം നടത്തിയിരുന്നത്. ഇവരെക്കുറിച്ച് കഴിഞ്ഞ രണ്ടു ദിവസമായി യാതൊരു വിവരവുമില്ലെന്നു പോലീസ് അറിയിച്ചു.  ബാംഗ്ലൂര്‍ സ്വദേശിയാണ് ജൂഹി.

ഈ മാസം പതിനഞ്ചിനാണ് ജുഹി ബീഹാറിലെത്തിയത്. ജൂഹിയെ സഹായിച്ചിരുന്ന പ്രദീപ് ദാസ് എന്ന ഗ്രാമവാസിയെയും കാണാതായിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick