തെലുങ്കാന സമരം പുനരുജ്ജീവിപ്പിക്കുന്നു

Thursday 30 June 2011 12:50 pm IST

ഹൈദരാബാദ്: തെലുങ്കാന സമരം പുനരുജ്ജീവിപ്പിക്കാന്‍ സമര സമിതി നേതാക്കള്‍ തീരുമാനിച്ചു. റോഡുകള്‍, റെയില്‍‌വേ ലൈനുകള്‍ ഉപരോധിക്കല്‍, സംസ്ഥാന വ്യാപകമായി പൊതുപണിമുടക്ക് എന്നിവ നടത്താന്‍ നേതാക്കള്‍ തീരുമാനിച്ചു. ലക്ഷം പേരടങ്ങുന്ന മാര്‍ച്ച് ഹൈദരാബാദിലേക്കു സംഘടിപ്പിക്കും. സമരം നിര്‍ണായകഘട്ടത്തിലേക്കു നീങ്ങുകയാണെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു. കോണ്‍ഗ്രസിലെയും തെലുങ്കു ദേശം പാര്‍ട്ടിയിലെയും എംപിമാരുടെ മേല്‍ രാജി സമര്‍ദം ശക്തമായിരിക്കുകയാണ്. ജൂണ്‍ 25 നു മുന്‍പു രാജിവയ്ക്കണമെന്നു തെലുങ്കാന സംയുക്ത സമര സമിതി ആവശ്യപ്പെട്ടു. ഇത്തവണ വിജയം സുനിശ്ചിതമാണെന്നും നേതാക്കള്‍ പറഞ്ഞു.